India
ഞാന്‍ കരയില്ല; പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ജവാന്റെ അമ്മഞാന്‍ കരയില്ല; പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ജവാന്റെ അമ്മ
India

ഞാന്‍ കരയില്ല; പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ജവാന്റെ അമ്മ

Alwyn K Jose
|
5 Jun 2018 10:59 AM GMT

ജമ്മു കശ്‍മീരിലെ കത്വ ജില്ലയില്‍ ഹിറാനഗര്‍ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്‍എഫ് ജവാന്‍ ഗുര്‍നാം സിങ് കൊല്ലപ്പെട്ടു.

ജമ്മു കശ്‍മീരിലെ കത്വ ജില്ലയില്‍ ഹിറാനഗര്‍ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്‍എഫ് ജവാന്‍ ഗുര്‍നാം സിങ് മരിച്ചു. ഗുരുതരാവസ്ഥയില്‍ ജമ്മുവിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 28 കാരനായ ഗുര്‍നാമിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. സ്‍നൈപ്പറുടെ ആക്രമണത്തിലാണ് ഗുര്‍നാമിന് പരിക്കേറ്റത്. ഗുര്‍നാമിനൊപ്പമുണ്ടായിരുന്ന ജവാന്‍ പ്രത്യാക്രമണം നടത്തുന്നതിനൊപ്പമാണ് ഗുര്‍നാമിനെ സ്ഥലത്തു നിന്നു മാറ്റിയത്. ഇതിനു ശേഷം 90 കിലോമീറ്റര്‍ അകലെയുള്ള ജമ്മു മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ബിഎസ്എഫ് നടത്തിയ തിരിച്ചടിയില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ഇതേസമയം, തന്റെ മകന്‍ വീരമൃത്യു വരിച്ചതാണെന്നും കരയില്ലെന്നും ഗുര്‍നാമിന്റെ അമ്മ ജസ്‍വന്ത് കൌര്‍ പറഞ്ഞു. അവന്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ മരിച്ചാല്‍ ദയവായി കരയരുതെന്ന്. ഞാന്‍ കരയില്ല. രാഷ്ട്രത്തിന് വേണ്ടി സ്വജീവന്‍ ബലികഴിച്ച മുഴുവന്‍ സൈനികരെയും ഓര്‍ത്ത് തനിക്ക് അഭിമാനമാണുള്ളത്. തന്റെ മകന് മെച്ചപ്പെട്ട വൈദ്യ സഹായം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ബക്ഷി നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനാണ് ബിഎസ്എഫ് തീരുമാനിച്ചത്. എന്നാല്‍ ബിഎസ്എഫിന് സ്വന്തമായി ആശുപത്രിയും ഡോക്ടര്‍മാരുമുണ്ടായിരുന്നുവെങ്കില്‍ തന്റെ മകന്‍ രക്ഷപെട്ടേനെയെന്നും ഗുര്‍നാമിന്റെ അമ്മ പറഞ്ഞു. നമ്മുടെ സൈനികര്‍ക്കായി മികച്ച ആശുപത്രി സംവിധാനം ഒരുക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അഭ്യര്‍ഥനയെന്ന് ഗുര്‍നാമിന്റെ പിതാവ് കുല്‍ബീര്‍ സിങ് പറഞ്ഞു.

Similar Posts