കലാപവും പ്രകൃതിദുരന്തവും കാരണം ജനങ്ങള്‍ വീടുംനാടും ഉപേക്ഷിച്ചു പോകുന്നതില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമത്
|സംഘര്‍ഷങ്ങളെ തുടര്‍ന്നും കലാപങ്ങളെ തുടര്‍ന്നും പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന്സ്വഗൃഹം വിട്ടുപോകേണ്ടിവന്നവരുടെ എണ്ണം 28 ലക്ഷം ആണെന്ന് റിപ്പോര്‍ട്ട്
സംഘര്‍ഷങ്ങളെ തുടര്‍ന്നും കലാപങ്ങളെ തുടര്‍ന്നും പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന്സ്വഗൃഹം വിട്ടുപോകേണ്ടിവന്നവരുടെ എണ്ണം 28 ലക്ഷം ആണെന്ന് റിപ്പോര്‍ട്ട്. ആഗോളവ്യാപകമായി ഇന്ത്യക്ക് മൂന്നാംസ്ഥാനമാണ് ഇക്കാര്യത്തിലുള്ളത്. ചൈനയ്ക്കാണ് ഒന്നാംസ്ഥാനം, രണ്ടാംസ്ഥാനത്തുള്ളത് ഫിലിപ്പൈന്‍സ് ആണ്.
കലാപങ്ങളെയോ പ്രകൃതി ദുരന്തങ്ങളെയോ തുടര്‍ന്ന് ഭവനരഹിതരാക്കപ്പെടുന്ന ജന്മനാട് ഉപേക്ഷിച്ച് പോകേണ്ടിവരുന്നവരെ കുറിച്ചുള്ള പഠനം നടത്തിയത് ഇന്റേര്‍ണല്‍ ഡിസ്‍പ്ലെയിസ്‍മെന്റ് മോണിറ്ററിംഗ് സെന്ററും നോര്‍വീജിയന്‍ റെഫ്യൂജി കൌണ്‍സിലും ചേര്‍ന്നാണ്.
2016 മാത്രം സംഘര്‍ഷവും കലാപവും പ്രകൃതിദുരന്തവും നേരിട്ട് ബാധിച്ചത് 31.1 മില്യണ്‍ ഇന്ത്യക്കാരെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ സെക്കന്റിലും ഒരാള്‍ വീതം ഇന്ത്യയിലെ വീടകങ്ങളില്‍ നിന്നും അപ്രത്യക്ഷരാകുന്നു..
ചൈനയില്‍ 7.4 മില്യണ്‍ ജനങ്ങളും ഫിലിപ്പിന്‍സില്‍ നിന്ന് 5.9 മില്യണ്‍ ജനങ്ങളും കഴിഞ്ഞ വര്‍ഷം ഭവനരഹിതരായി സ്വന്തം നാട് ഉപേക്ഷിക്കേണ്ടിവന്നു. നാലാംസ്ഥാനത്തുള്ള ഇന്‍ഡോനേഷ്യയില്‍ 1.2 മില്യണ്‍ ജനങ്ങളെയാണ് കലാപവും പ്രകൃതിദുരന്തവും ബാധിച്ചത്.
സംഘര്‍ഷവും കലാപവും കൊണ്ടുമാത്രം ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ദുരിതമനുഭവിച്ചത് 4,48,000 ജനങ്ങളാണ്. എന്നാല്‍ പ്രകൃതി ദുരന്തം കാരണം ഭവനരഹിതരായതാകട്ടെ 24,00,000 പേരും.
വെള്ളപ്പൊക്കവും കൊടുങ്കാറ്റുമാണ് ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങളില്‍ മുന്നില്‍. വരള്‍ച്ചയും ഭൂമികുലുക്കവും സുനാമിയും എല്ലാം ഈ പ്രകൃതിദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നു.
മതവും ജാതിയവുമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കൂടുതലും കലാപവും സംഘര്‍ഷവുമുണ്ടാകുന്നത്.