India
ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ അവധി നല്‍കി ഒരു മാധ്യമ സ്ഥാപനംആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ അവധി നല്‍കി ഒരു മാധ്യമ സ്ഥാപനം
India

ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ അവധി നല്‍കി ഒരു മാധ്യമ സ്ഥാപനം

Jaisy
|
5 Jun 2018 6:03 AM GMT

75 ജീവനക്കാരാണ് കൾച്ചറൽ മെഷീനിലുള്ളത്

ആര്‍ത്തവ ദിനങ്ങളില്‍ ഒരു സ്ത്രീക്ക് പലപ്പോഴും വേദന നിറഞ്ഞതും അസ്വസ്ഥമായ നിമിഷങ്ങളിലൂടെയും കടന്നു പോകേണ്ടി വരാറുണ്ട്. മണിക്കൂറുകള്‍ നീളുന്ന ജോലിക്കിടയില്‍ ഒന്നു വിശ്രമിക്കാന്‍ പല സ്തീകളും ആഗ്രഹിക്കാറുണ്ട്, ഒരിക്കലും അത് സാധ്യമല്ലെങ്കില്‍ പോലും. ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മാതൃകയായിരിക്കുകയാണ് മുംബൈയിലെ ഒരു മാധ്യമ സ്ഥാപനം.

ആർത്തവ ദിനത്തിലുണ്ടാകുന്ന മാനസ്സിക സമ്മർദ്ദങ്ങളും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളും സ്ത്രീകൾക്ക് നരക തുല്യമാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് കൾച്ചറൽ മെഷീൻ എന്ന മാധ്യമസ്ഥാപനം. 75 ജീവനക്കാരാണ് കൾച്ചര്‍ മെഷീനിലുള്ളത്. ഇങ്ങനെയൊരു തീരുമാനമെടുത്തതോടെ ജീവനക്കാരും സന്തുഷ്ടരാണ്.

ഇതൊരു മാതൃകയായി കണ്ട് ഇന്ത്യയിലെ മുഴുവൻ സ്ഥാപനങ്ങളും ആർത്തവ അവധി നൽകണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് മാനവവിഭവ ശേഷി മന്ത്രാലയത്തിനും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും കമ്പനി നിവേദനം സമർപ്പിച്ചു. ഒപ്പം ആര്‍ത്തവത്തെക്കുറിച്ചും കമ്പനിയുടെ തീരുമാനത്തെക്കുറിച്ചും ജീവനക്കാര്‍ പറയുന്ന ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

മാസത്തിൽ രണ്ട് ദിവസം വനിതാ ജീവനക്കാർക്ക് ബീഹാർ സർക്കാർ അവധി നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്താല്‍ അത് മുഴുവന്‍ സ്ത്രീ സമൂഹത്തിനും ഒരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല.

Related Tags :
Similar Posts