India
റോക്ക്സ്റ്റാര്‍ ബാബ ഗുര്‍മീത് റാം റഹിം സിങ്; വിവാദങ്ങളുടെ നേതാവ്'റോക്ക്സ്റ്റാര്‍ ബാബ' ഗുര്‍മീത് റാം റഹിം സിങ്; വിവാദങ്ങളുടെ നേതാവ്
India

'റോക്ക്സ്റ്റാര്‍ ബാബ' ഗുര്‍മീത് റാം റഹിം സിങ്; വിവാദങ്ങളുടെ നേതാവ്

Muhsina
|
5 Jun 2018 9:54 AM GMT

സിക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ സര്ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. ആത്മീയതലത്തില്‍..

കല - കായികം - ആത്മീയത എന്നിങ്ങനെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു വിവാദ ആള്‍ദൈവം ഗുർമീത് റാം റഹിം സിങ്. സിഖ് മതം ഉള്‍പ്പെടെയുള്ള മതങ്ങളിലെ യാഥാസ്ഥിതിക ചിന്തയെ വിമർശിച്ചും സ്വതന്ത്രമായ മതദർശനം മുന്നോട്ടുവച്ചും പ്രവര്‍ത്തിക്കുന്ന ദേര സച്ച സൗദ സമൂഹത്തിന്റെ തലവനായെത്തിയതോടെ റാം റഹിം സിങ് കൂടുതല്‍ പ്രശസ്തനായി. സംവിധാനവും, ഗാനരചനയും, ആലാപനവും നിര്‍വഹിച്ച് മുഖ്യ കഥാപാത്രവുമായി ദ മെസന്‍ജര്‍ ഓഫ് ഗോഡ് എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയതോടെ റോക്ക് സ്റ്റാര്‍ ഗുരുമായി റാം റഹീം സിങ് മാറി.

എല്ലാകാലത്തും വിവാദനായകനായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ റാം റഹീം സിങ്. 1990 സെപ്തംബര്‍ 23ന് ദേര സച്ച സൗദ സമൂഹത്തിന്റെ തലവനായതോടെ വിവാദങ്ങള്‍ ദേശീയശ്രദ്ധയാകര്ഷിച്ചു, സിക്ക് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങള്‍ വധഭീഷണി വരെയെത്തി. ഇതോടെ സര്ക്കാര്‍ ഇസെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയൊരുക്കി. ആത്മീയതലത്തില്‍ മാത്രമൊതുങ്ങിയില്ല റാം റഹീം സിങിന്റെ പ്രവര്ത്തനമേഖല. ഏറ്റവും ഒടുവില് ദ മെസന്‍ജര്‍ ഓഫ് ഗോഡ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലുമെത്തി. രചന, സംവിധാനം, ആലാപനം, അഭിനയം എന്നിങ്ങനെ എല്ലാ ആഗ്രഹങ്ങളും ഈ സിനിമയിലൂടെ അദ്ദഹം നിറവേറ്റി.

2014 മുതല് രാഷ്ട്രീയരംഗത്തേക്കുള്ള ഇടപെടലും തുടങ്ങി. ഹരിയാന ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പുകളില് ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തി. ഇതിനിടെ നിരവധി ക്രിമിനല്‍ കേസുകളിലും ഈ വിവാദ ആള്ദൈവം പ്രതിയായി. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും റാം റഹീം സിങ് വിചാരണ നേരിടുന്നുണ്ട്. ദേരസച്ച സൗദയുടെ മാനേജർ ഫാകിർ ചന്ദ് കൊല ചെയ്യപ്പെട്ട കേസിലും സിബിഐ.റാം രഹീം സിങിനെതിരെ കേസെടുത്തിരുന്നു. ഗുർമീതിനെതിരെ പരാതി ഉയരുന്പോഴും കേസെടുക്കുന്പോഴും അനുയായികൾ തെരുവുകളില്‍ അക്രമം അഴിച്ചുവിടുന്നതും പതിവാണ്.

Similar Posts