India
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ച യുവതി ആത്മഹത്യ ചെയ്തുകൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ച യുവതി ആത്മഹത്യ ചെയ്തു
India

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് മാംസം കഴിപ്പിച്ച യുവതി ആത്മഹത്യ ചെയ്തു

Jaisy
|
5 Jun 2018 3:06 PM GMT

ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം

ഹൈദരാബാദില്‍ സസ്യഭുക്കായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് മാംസം കഴിപ്പിച്ച യുവതി ആത്മഹത്യ ചെയ്തു. കുടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് യുവതിയെക്കൊണ്ട് മാംസം തീറ്റിപ്പിച്ചത്.

ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ ശ്വേത ശങ്കര്‍റെഡ്ഡി ജില്ലാ സ്വദേശിയാണ്. വിക്രാബാദ് സ്വദേശിയായ മാരി ചെന്നാറെഡ്ഡിയാണ് ഇവരുടെ ഭര്‍ത്താവ്. കഴിഞ്ഞ മേയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ശ്വേതയുടെ മാതാപിതാക്കള്‍ നാല് ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. സിരുപുരത്ത് ചെന്നാറെഡ്ഡിയുടെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് വിവാഹശേഷം ഇരുവരും താമസിച്ചത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവും അമ്മായിയമ്മയും കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ശ്വേതയെ പീഡിപ്പിക്കുവാന്‍ തുടങ്ങി. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പത്ത് പവന്‍ സ്വര്‍ണ്ണം കൂടി നല്‍കാമെന്ന് ശ്വേതയുടെ മാതാപിതാക്കള്‍ ഉറപ്പു നല്‍കുകയും ചെയ്തു.

ചെന്നാറെഡ്ഡിയും വീട്ടുകാരും ശ്വേതയെ ഉപദ്രവിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. സസ്യഭുക്കായ ശ്വേതയെ മാംസാഹാരങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിരസിക്കുമ്പോള്‍ അവരുടെ മുന്നില്‍ വച്ച് തീറ്റിക്കുകയും ചെയ്തു. പിന്നീട് മിയാപൂര്‍ എഫ്സിഐ കോളനിയിലുള്ള വാടകവീട്ടിലേക്ക് ചെന്നാറെഡ്ഡിയും ശ്വേതയും താമസം മാറുകയും ചെയ്തു. വാടകവീട്ടിലേക്ക് മാറിയതോടെ പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ ശ്വേതയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുടമയാണ് പൊലീസിനെയും ശ്വേതയുടെ മാതാപിതാക്കളെയും വിവരമറിയിച്ചത്. ശ്വേതയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ശ്വേതയുടെ ആരോഗ്യം മോശമായതിനാലാണ് മാംസം നല്‍കിയതെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

Similar Posts