India
പട്ടേല്‍, പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ഗുജറാത്തില്‍ ബിജെപി നേരിടുന്നത് കനത്ത വെല്ലുവിളിപട്ടേല്‍, പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ഗുജറാത്തില്‍ ബിജെപി നേരിടുന്നത് കനത്ത വെല്ലുവിളി
India

പട്ടേല്‍, പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ഗുജറാത്തില്‍ ബിജെപി നേരിടുന്നത് കനത്ത വെല്ലുവിളി

Sithara
|
5 Jun 2018 10:17 AM GMT

മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുകയും പട്ടേല്‍ നേതാവ് ഹാര്‍‌ദിക് പട്ടേല്‍‌ ബിജെപിയെ തോല്‍പിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് വാശിയേറുകയാണ്

മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുകയും പട്ടേല്‍ നേതാവ് ഹാര്‍‌ദിക് പട്ടേല്‍‌ ബിജെപിയെ തോല്‍പിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് വാശിയേറുകയാണ്. ബിജെപിയുടെ എളുപ്പത്തിലുള്ള വിജയം ഉറപ്പെന്ന് കരുതിയ ഗുജറാത്ത് ഇപ്പോള്‍‌ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുകയാണ്.

പട്ടേല്‍ സമുദായവും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. പട്ടേലുമാര്‍ ബിജെപിക്കൊപ്പം നില്‍ക്കും. അവരെ വിഭജിക്കാമെന്ന കോണ്‍ഗ്രസിന്‍റെ മോഹം നടക്കില്ല. ബിജെപിയുടെ ഈ അവകാശവാദം യാഥാര്‍‌ത്ഥ്യവുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല. ഹാര്‍ദിക് പട്ടേലിനെ അംഗീകരിക്കുന്ന വിഭാഗവും മറ്റു പിന്നാക്ക വിഭാഗങ്ങളും ദലിതുകളും ബിജെപിയുടെ വോട്ടിലേക്ക് കടന്നുകയറിയിരിക്കുന്നു.

പട്ടേലുമാരുടെ പ്രശ്നമെടുത്താല്‍ സൌരാഷ്ട്രയില്‍ മാത്രം ഇരുപത്തിയഞ്ചോളം സീറ്റുണ്ട്. പട്ടേല്‍ സമുദായത്തിന്‍റെ വോട്ടില്‍ ജയവും പരാജയവും തീരുമാനിക്കുന്നത്. പട്ടേല്‍ സമുദായത്തിന്‍റെ തീരുമാനം പ്രധാനമാണ്. പട്ടേലുമാരുടെ എതിര്‍പ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുന്നില്‍ കണ്ടാണ് സൌരാഷ്ട്രയിലും തെക്കന്‍ ഗുജറാത്തിലുമായി എട്ട് റാലികളില്‍ പങ്കെടുക്കാന്‍ ‌നരേന്ദ്ര മോദി തീരുമാനിച്ചത്. പട്ടേലുമാരടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടക്കാന്‍ മോദി ഫാക്ടര്‍ മാത്രമേ ബിജെപിക്ക് മുന്നിലുള്ളൂ.

Similar Posts