India
രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പ് മന്ത്രി കൊലക്കേസിൽ ഒളിവില്‍രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പ് മന്ത്രി കൊലക്കേസിൽ ഒളിവില്‍
India

രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പ് മന്ത്രി കൊലക്കേസിൽ ഒളിവില്‍

Sithara
|
5 Jun 2018 5:51 PM GMT

മധ്യപ്രദേശിലെ ബിജെപി നേതാവ് ലാല്‍ സിങ് ആര്യയാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവില്‍ പോയത്.

രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പ് മന്ത്രി കൊലപാതക കേസിൽ ഒളിവില്‍. മധ്യപ്രദേശിലെ ബിജെപി നേതാവ് ലാല്‍ സിങ് ആര്യയാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവില്‍ പോയത്.

2009ല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ലാല്‍ സിങ് ആര്യ പ്രതിയായത്. ഈ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായില്ല. ഡിസംബര്‍ 19ന് ലാല്‍ സിങിനെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. പൊലീസ് മന്ത്രിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വസതിയില്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ വ്യാപിപ്പിച്ചു.

രാജ്യത്ത് ആദ്യമായി ഹാപ്പിനസ് മന്ത്രാലയം തുടങ്ങിയത് മധ്യപ്രദേശാണ്. ലാല്‍ സിങ് ആര്യയാണ് വകുപ്പിലെ ആദ്യ മന്ത്രി. കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ലാല്‍ സിങ് ആര്യയോട് മന്ത്രിസ്ഥാനം രാജിവെക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ ആവശ്യപ്പെട്ടേക്കും.

Similar Posts