ഡല്‍ഹി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരോപണ പ്രത്യാരോപണവുമായി എഎപിയും കോണ്‍ഗ്രസും
|ഡല്‍ഹി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരോപണ പ്രത്യാരോണവുമായി എഎപിയും കോണ്‍ഗ്രസും. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി
ഡല്‍ഹി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ആരോപണ പ്രത്യാരോപണവുമായി എഎപിയും കോണ്‍ഗ്രസും. മൂന്ന് വര്‍ഷം കൊണ്ട് എല്ലാ മേഖലയും തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എഎപി സര്‍ക്കാരിനെതിരെ ബുക്ക്‍ലെറ്റ് പുറത്തിറക്കി.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെക്കുറെ പാലിച്ചുവെന്നാണ് എഎപിയുടെ അവകാശവാദംഡല്‍ഹിയില്‍ 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം നില്‍ക്കെയാണ് എഎപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണം. 8,000 പുതിയ ക്ലാസ് മുറികള്‍, പ്രതിമാസം 20,000 ലിറ്റര്‍ ജലം സൌജന്യം, ചേരികള്‍ക്കായി 10,000 ശുചിമുറികള്‍, ഇങ്ങനെ അനവധി നേട്ടങ്ങളാണ് കേന്ദ്രവുമായുള്ള രാഷ്ട്രീയ പോരാട്ടത്തിനിടയിലും എഎപി അവകാശപ്പെടുന്നത്. ഇവയെല്ലാം നുണപ്രചാരണമാണെന്ന വാദവുമായാണ് കോണ്‍ഗ്രസ് എത്തിയിട്ടുള്ളത്.
ഇക്കാര്യം അക്കമിട്ട് നിരത്തിയുള്ള കുറ്റപത്രമെന്ന് പേരിട്ട ബുക്ക്ല്റ്റ് കോണ്‍ഗ്രസ് വിതരണം ചെയ്തു. അധ്യാപക ഒഴിവുകള്‍, സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ഒറ്റ - ഇരട്ട പദ്ധതിയുടെ പരാജയം, മെട്രോ ചാര്‍ജ് വര്‍ധന, അഴിമതി ഇങ്ങനെ നിരവധി ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ തിരിച്ചുവരവ് നടത്താനാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. രാഷ്ട്രീയ അടിത്തറ നഷ്ടപ്പെടാത്തതിനാല്‍ വിജയം ആവര്ത്തിക്കാനാകുമെന്നാണ് എഎപിയും പ്രതീക്ഷിക്കുന്നത്.