ബീഫ് ഫെസ്റ്റിവെല്ലില്‍ പങ്കെടുത്തതിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയുടെ പി.എച്ച്.ഡി അപേക്ഷ നിരസിച്ചു
|ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയുടെ ഉപരി പഠനം മുടങ്ങി. ഹൈദരാബാദിലെ ഇഫ്ലു സര്‍വകലാശാലയാണ് മലയാളി വിദ്യാര്‍ഥിയായ ജലീസിന്റെ പി.എച്ച്.ഡി അപേക്ഷ നിരസിച്ചത്.
ബീഫ് കഴിച്ചതിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയുടെ ഉപരി പഠനം മുടങ്ങി. ഹൈദരാബാദിലെ ഇഫ്ലു സര്‍കലാശാലയാണ് മലയാളി വിദ്യാര്‍ഥിയായ ജലീസിന്റെ പി.എച്ച്.ഡി അപേക്ഷ നിരസിച്ചത്. ഇഫ്ലുവില്‍ പി.ജി വിദ്യാര്‍ഥിയായ ജലീസ് കാമ്പസില്‍ ബീഫ് കഴിച്ചതിന് സര്‍വകലാശാല അധികൃതര്‍ ഉസ്മാനിയ പൊലീസില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. കേസ് നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് പി.എച്ച്.ഡി പ്രവേശ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്.
ഇഫ് ലുവില്‍ എം.എ അറബിക് വിദ്യാര്‍ഥിയാണ് മലപ്പുറം കോടൂര്‍ സ്വദേശിയായ ഇ മുഹമ്മദ് ജലീസ്. കഴിഞ്ഞ ഡിസംബറില്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ നടന്ന ബീഫ് ഫെസ്റ്റിവലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 25 വിദ്യാര്‍ഥികള്‍ ഇഫ് ലുവില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാല പരാതി നല്‍കി. ഈ കേസ് നിലനില്‍ക്കുന്നതിനാല്‍ പി.എച്ച്.ഡി പ്രവേശ പരീക്ഷ എഴുതാന്‍ അനുവദിക്കാനാവില്ലെന്നാണ് സര്‍കലാശാലയുടെ നിലപാട്.
നാല് മാസം മുമ്പ് നടന്ന സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കിയതോ അതില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോ വിദ്യാര്‍ഥികൾ അറിഞ്ഞിരുന്നില്ല. പൊലീസും സര്‍വകലാശാലയും വിവരം അറിയിച്ചിട്ടുമില്ല. കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ജലീസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി. സര്‍വകലാശാലക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജലീസ് പറഞ്ഞു.