ലോയ കേസ്; മുംബൈ അഭിഭാഷക അസോ. സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കും
|പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിയ സാഹചര്യത്തിലാണ് അസോസിയേഷന്റെ തീരുമാനം
സിബിഐ ജഡ്ജി ലോയയുടെ മരണത്തിൽ മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കും. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിയ സാഹചര്യത്തിലാണ് അസോസിയേഷന്റെ തീരുമാനം. ഇന്ത്യക്കാർ ബുദ്ധിയുള്ളവർ ആണ് എന്നും സത്യം എന്താണ് എന്നത് അവർക്ക് മനസ്സിൽ ആകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സുപ്രിം കോടതി വിധി നിരാശജനകമാണെന്നും ഗൂഢ ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി നൽകിയത് എന്നും മുംബൈ അഭിഭാഷക അസോസിയേഷൻ പ്രതികരിച്ചു. ഗൂഢലക്ഷ്യമുള്ള ഹര്‍ജികള്‍ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീം കോടതി ഹരജി തള്ളിയതു.
ഈ സാഹചര്യത്തിൽ പുനഃപരിശോധന ഹരജി നൽകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. ഇന്ത്യാക്കാർ ബുദ്ധിയുള്ളവർ ആണ് എന്നും സത്യം എന്താണ് എന്നത് അവർക്ക് മനസ്സിൽ ആകുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയില്‍ നിന്നുള്ളവരടക്കം അമിത് ഷായെ കുറിച്ചുള്ള സത്യം മനസിലാക്കുന്നുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. വിധിയെ ബിജെപി കഴിഞ്ഞ ദിവസ്മ സ്വാഗതം ചെയ്തിരുന്നു. വസ്തുതകൾ ഒന്നും പറയാൻ ഇല്ലാത്ത കോണ്‍ഗ്രസ് രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷഅം സൃഷ്ടിക്കുകയാണ് എന്നും ബിജെപി പ്രതികരിച്ചു .