India
India
മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ ആക്ഷേപിക്കാന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയില്ലെന്ന് യതീന്ദ്ര സിദ്ധാരമയ്യ
|5 Jun 2018 3:08 AM GMT
വരുണ മണ്ഡലത്തില്‍ തന്റെ വിജയം സുരക്ഷിതമാണ്
നിരവധി ബിജെപി നേതാക്കളുടെ മക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ തന്നെ ആക്ഷേപിക്കാന്‍ പ്രധാനമന്ത്രിക്ക് അര്‍ഹതയില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ ഡോ യതീന്ദ്ര സിദ്ധരാമയ്യ. വരുണ മണ്ഡലത്തില്‍ തന്റെ വിജയം സുരക്ഷിതമാണെന്നും യെദ്യൂരപ്പയുടെ മകന്‍ സ്ഥാനാര്‍ത്ഥി ആയി വന്നാലും തനിക്ക് വെല്ലുവിളി ഉണ്ടാകില്ലെന്നും ഡോ.യതീന്ദ്ര മീഡിയവണിനോട് പറഞ്ഞു.