India
കുമ്മനം മിസോറാം വിടുക; പ്രതിഷേധം ശക്തം"കുമ്മനം മിസോറാം വിടുക"; പ്രതിഷേധം ശക്തം
India

"കുമ്മനം മിസോറാം വിടുക"; പ്രതിഷേധം ശക്തം

Sithara
|
6 Jun 2018 6:41 AM GMT

പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്‍റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് പ്രതിഷേധ ക്യാംപെയിനുമായി രംഗത്തെത്തിയത്.

മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ പ്രതിഷേധം ശക്തം. പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്‍റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് പ്രതിഷേധ ക്യാംപെയിനുമായി രംഗത്തെത്തിയത്.

മതേതരത്വത്തിനെതിരായ നിലപാടുള്ളയാളാണ് കുമ്മനമെന്നും മതേതരത്വ വിരുദ്ധ നിലപാട് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്നും പ്രിസം ചൂണ്ടിക്കാണിക്കുന്നു. കുമ്മനം ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും ഹിന്ദു ഐക്യവേദിയുടെയും പ്രവര്‍ത്തകനായിരുന്നു. ഈ സംഘടനകള്‍ ക്രൈസ്തവ വിരുദ്ധ നിലപാടുള്ള സംഘടനകളാണെന്നും അതിനാല്‍ കുമ്മനത്തെ ഗവര്‍ണറായി അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രിസം നേതാക്കള്‍ വ്യക്തമാക്കി. 1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു - ക്രിസ്ത്യന്‍ സംഘര്‍ഷത്തില്‍ കുമ്മനത്തിന് പങ്കുണ്ടെന്നും പ്രിസം ആരോപിച്ചു.

കുമ്മനം രാജശേഖരന്‍ എത്രയും പെട്ടെന്ന് മിസോറാം വിടണമെന്നാണ് പ്രിസത്തിന്‍റെ ആവശ്യം. കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെടുകയാണെന്നും പ്രിസം നേതാക്കള്‍ വ്യക്തമാക്കി.

Similar Posts