India
പ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മനേകാ ഗാന്ധിപ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മനേകാ ഗാന്ധി
India

പ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മനേകാ ഗാന്ധി

Jaisy
|
17 Jun 2018 11:15 PM GMT

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോകുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി

പ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മന്ത്രി മനേകാ ഗാന്ധി. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോകുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

പ്രവാസികള്‍ ഉള്‍പ്പെടുന്ന വിവാഹതട്ടിപ്പ് കേസില്‍ കര്‍ശന നടപടിയെടുക്കാനാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് പ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ വ്യവസ്ഥ നടപ്പാക്കുക. വിവാഹത്തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ സ്വത്ത് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും ഉണ്ടാകും. ഇതിനായി വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് നോഡല്‍ ഏജന്‍സിക്ക് രൂപം നല്‍കുന്നതായി മനേകഗാന്ധി വ്യക്താമാക്കി. .അടുത്തിടെ ആറ് ലുക്ക് ഔട്ട് നോട്ടീസുകള്‍ പ്രവാസികള്‍ ഉള്‍പ്പെട്ട വിവാഹ തട്ടിപ്പ് കേസില്‍ പുറത്തിറക്കിയിരുന്നു. അഞ്ച് കേസുകളില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്ത്രീകള്‍ ഒട്ടേറ പരാതികള്‍ നേരിടുമ്പോഴും അവയൊന്നും പരാതിയായി എത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts