India
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കത്തുകളൊക്കെ പുറത്തുവരും; മോദി വധ ഗൂഢാലോചനയെ പരിഹസിച്ച് കട്ജുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കത്തുകളൊക്കെ പുറത്തുവരും; 'മോദി വധ ഗൂഢാലോചന'യെ പരിഹസിച്ച് കട്ജു
India

തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കത്തുകളൊക്കെ പുറത്തുവരും; 'മോദി വധ ഗൂഢാലോചന'യെ പരിഹസിച്ച് കട്ജു

Sithara
|
17 Jun 2018 9:48 AM GMT

രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാന്‍ ചിലർ പദ്ധതിയിട്ടിരുന്നുവെന്ന പൊലീസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാന്‍ ചിലർ പദ്ധതിയിട്ടിരുന്നുവെന്ന പൊലീസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തെരഞ്ഞെടുപ്പല്ലേ വരാന്‍ പോകുന്നത്, ഭീഷണിക്കത്തുകള്‍ കെട്ടിച്ചമച്ചതാണെന്ന് ആരെങ്കിലും കരുതിയാല്‍ തള്ളിക്കളയാനാവില്ലെന്ന് കട്ജു പറഞ്ഞു.

പെട്ടെന്ന് രസകരമായ ചില കത്തുകള്‍ നമ്മുടെ പൊലീസുകാര്‍ കണ്ടെത്തിയിട്ടുണ്ട്. ഭീമ കൊറേഗോണ്‍ കലാപവുമായി ബന്ധപ്പെട്ടവയാണ് ചിലത്. മോദി വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയമുള്ളപ്പോള്‍ എല്ലാ പാര്‍ട്ടികളും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ഇത്തരത്തിലുള്ള കത്തുകള്‍ കെട്ടിച്ചമച്ചതാണെന്നും മനപൂര്‍വമുണ്ടാക്കിയതാണെന്നും ആരെങ്കിലും കരുതിയാല്‍ തള്ളിക്കളയാനാവില്ലെന്നും കട്ജു പറഞ്ഞു.

സാമം, ദാനം ദണ്ഡം ഭേദം എന്നിവ ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകളിലുണ്ടല്ലോ. യുദ്ധത്തിലും പ്രണയത്തിലും എന്തുമാവാമല്ലോ, ഹരി ഓം എന്ന് പറഞ്ഞാണ് കട്ജു ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

"മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെക്കുറിച്ച് ആലോചനയുണ്ട്. അത് മിക്കവാറും ആത്മഹത്യാപരം തന്നെയായിരിക്കും. പരാജയപ്പെടാനും സാധ്യതയേറെയാണ്. എങ്കിലും പാര്‍ട്ടി ഇതില്‍ ഉറച്ചുനില്‍ക്കണം", ഭീമ കൊറേഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദലിത് നേതാക്കളില്‍ നിന്ന് ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

Similar Posts