India
പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് ശിവസേന; പ്രണബ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് ശിവസേന; പ്രണബ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍
India

പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന് ശിവസേന; പ്രണബ് ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകള്‍

Sithara
|
17 Jun 2018 7:18 PM GMT

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ശിവസേന നേതാവിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ രംഗത്ത്.

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അടുത്ത പ്രധാനമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ശിവസേന നേതാവിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി മകള്‍ ശര്‍മിഷ്ഠ രംഗത്ത്. തന്‍റെ അച്ഛന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് ശര്‍മിഷ്ഠ വ്യക്തമാക്കിയത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ശിവസേനയുടെ നിരീക്ഷണം. അങ്ങനെയെങ്കില്‍ പ്രണബിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് ആര്‍എസ്എസ് നീക്കമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

പിന്നാലെ മറുപടിയുമായി പ്രണബിന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ രംഗത്തെത്തി. സഞ്ജയ് റാവത്തിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു മറുപടി. "മിസ്റ്റര്‍ റാവത്ത്, ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച എന്‍റെ അച്ഛന്‍ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല", ശര്‍മിഷ്ഠ വ്യക്തമാക്കി.

മകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്രണബ് നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലെ തൊപ്പിയണിഞ്ഞ് സല്യൂട്ട് ചെയ്യുന്ന പ്രണബിന്‍റെ വ്യാജചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് പ്രണബിന് ബോധ്യം വന്നിട്ടുണ്ടാകുമെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തിരുന്നു.

Similar Posts