India
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം; ഒപ്പ് ശേഖരണം നടത്തുമെന്ന് കേജ്‍രിവാള്‍ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം; ഒപ്പ് ശേഖരണം നടത്തുമെന്ന് കേജ്‍രിവാള്‍
India

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം; ഒപ്പ് ശേഖരണം നടത്തുമെന്ന് കേജ്‍രിവാള്‍

Jaisy
|
17 Jun 2018 7:11 AM GMT

സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണെമെന്നും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരത്തിനിടെ പുറത്ത് വിട്ട വീഡിയോയിലൂടെ കേജ്‍രിവാള്‍ വ്യക്തമാക്കി

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കണണെമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ വീട് കയറി ഒപ്പ് ശേഖരണം നടത്തുമെന്ന് അരവിന്ദ് കേജ്‍രിവാള്‍. സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണെമെന്നും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നടത്തുന്ന സമരത്തിനിടെ പുറത്ത് വിട്ട വീഡിയോയിലൂടെ കേജ്‍രിവാള്‍ വ്യക്തമാക്കി. കേജ്‍രിവാളും മന്ത്രിമാരും നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുകയാണ്.

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കേജ്‍രിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. ചൊവ്വാഴ്ച മുതല്‍ മന്ത്രി സത്യേന്ദ്ര ജെയിനും ബുധനാഴ്ച മുതല്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നിരാഹര സമരവും ആരംഭിച്ചു. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ചര്‍ച്ചക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ വീട് കയറി സമരം വ്യാപിപിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ പത്ത് ലക്ഷത്തോളം ഒപ്പുകള്‍ സമാഹരിക്കുമെന്ന് പുറത്ത് വിട്ട വീഡിയോയില്‍ കേജ്‍രിവാള്‍ വ്യക്തമാക്കി.

കേജ്‍രിവാളിന്റെയും മന്ത്രിമാരുടെയും സമരത്തിന് ഇടതുപാര്‍ട്ടികളും മമതാ ബാനാര്‍ജിയും അഖിലേഷ് യാദവും അടക്കമുള്ളവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം തുടരുന്നതിനിടെ ഇന്നലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ബൈജാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേജ്‍രിവാളും മന്ത്രിമാരും ഓഫീസില്‍ സമരം നടത്തുന്നതിനാല്‍ വസതിയിലിരുന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഫയലുകളും മറ്റും പരിശോധിക്കുന്നത്.

Similar Posts