India
കശ്മീരില്‍ സൈന്യം ആറ് ഭീകരരെ വധിച്ചുകശ്മീരില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു
India

കശ്മീരില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു

Sithara
|
18 Jun 2018 6:07 AM GMT

ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.

ജമ്മു കശ്മീരില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാരയിലെ കെരാന്‍ സെക്ടറിലായിരുന്നു സൈന്യവും ഭീകരരുമായുളള ഏറ്റുമുട്ടല്‍. പ്രദേശത്ത് സൈന്യം കാവല്‍ ശക്തമാക്കി

കുപ്‌വാരയിലെ കെരാന്‍ സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. ശ്രീനഗറിലെ 94 കിലോമീറ്റര്‍ അകലെ മാത്രം ദൂരമുള്ള കെരാനില്‍ ഭീകരര്‍ പാകിസ്താനില്‍ നിന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍. ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ കാവല്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുപ്‌വാരയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ശനിയാഴ്ച കുപ്‌വാരയിലും ബന്ദിപൊരയിലും ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.

Similar Posts