കെജ്‌രിവാളിന്റെ സമരത്തിന് പിന്തുണയറിയിച്ച് നാല് മുഖ്യമന്ത്രിമാര്‍
|ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, പിണറായി വിജയന്‍, കുമാരസ്വാമി എന്നിവര്‍ കെജ്രിവാളിന്റെ വീട്ടിലെത്തി ഐക്യദാര്‍ഡ്യമറിയിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ക്കെതിരെ നടത്തുന്ന സമരത്തിന് ബിജെപി കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ. കെജ്രിവാളിനെ കാണാനെത്തിയ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നാലു മുഖ്യമന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ ഓഫീസ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി, പിണറായി വിജയന്‍, കുമാരസ്വാമി എന്നിവര്‍ കെജ്രിവാളിന്റെ വീട്ടിലെത്തി ഐക്യദാര്‍ഡ്യമറിയിച്ചു.
നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമ എന്നിവര്‍ ഡല്‍ഹിയിലെത്തിയത്. ആദ്യം മമതാ ബാനര്‍ജിയും ചന്ദ്രബാബു നായിഡുവുമാണ് ലഫ് ഗവര്‍ണറുടെ വീട്ടില്‍ സമരം തുടരുന്ന കെജ്‌രിവാളിനെ കാണാന്‍ അനുമതി അനുമതി തേടിയത്. അനുമതി നിഷേധിച്ചതോടെ നാല് മുഖ്യമന്ത്രിമാരും സംയുക്തമായി അനുമതി തേടുകയായിരുന്നു.
ലഫ് ഗവര്‍ണര്‍ സ്ഥലത്തില്ലെന്ന മറുപടി ലഭിച്ചതോടെ നാല് പേരും മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഈ സമരത്തില്‍ പിന്തുണയ്ക്കുന്നതായി പിണറായി വിജയന്‍ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെതന്നെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നിഷേധിക്കാനള്ള തീരുമാനം ലഫ്റ്റണര്‍ ഗവര്‍ണറുടെ ഓഫീസ് തനിയെ എടുക്കില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസാണ് നിര്‍ദേശിച്ചതെന്നും അരവിന്ദ് കെജ്‌രിവാള്‍ മീറ്റ് ചെയ്തു.