India
എലിയുടെ മിന്നലാക്രമണം: എടിഎമ്മിനുള്ളില്‍ നശിപ്പിച്ചത് 12 ലക്ഷത്തിലധികം രൂപ
India

എലിയുടെ മിന്നലാക്രമണം: എടിഎമ്മിനുള്ളില്‍ നശിപ്പിച്ചത് 12 ലക്ഷത്തിലധികം രൂപ

Web Desk
|
21 Jun 2018 7:07 AM GMT

രാജ്യത്തെ നോട്ടുകള്‍ നശിപ്പിക്കാന്‍ നോട്ടുനിരോധനം തന്നെ വേണമെന്നില്ല; വെറും എലികള്‍ വിചാരിച്ചാലും അത് നടക്കും

രാജ്യത്തെ നോട്ടുകള്‍ നശിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വേണമെന്നില്ല. വെറും എലികള്‍ വിചാരിച്ചാലും അത് നടക്കും. ആസാമില്‍ നിന്നാണ് വാര്‍ത്ത. ആസാമിലെ ഒരു എടിഎമ്മില്‍ നിന്ന് 12 ലക്ഷത്തിലധികം രൂപയുടെ നോട്ടുകളാണ് എലി കരണ്ടിരിക്കുന്നത്. ആസാമിലെ ടിന്‍സുകിയയിലെ എസ് ബിഐ എടിഎമ്മിലാണ് സംഭവം.

ബാങ്ക് അധികൃതരില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി ബാങ്ക് പരിശോധിക്കുമ്പോഴേക്കും എടിഎമ്മിലെ 12.38 ലക്ഷംരൂപയോളം എലി കരണ്ടു നശിപ്പിച്ചിരുന്നു. 17 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ കേടുപാടുകളില്ലാതെ തിരിച്ചു കിട്ടി. 2000ത്തിന്റേയും 500 ന്റേയും നോട്ടുകളാണ് എടിഎമ്മിനുള്ളില്‍ ഉണ്ടായിരുന്നത്.

എലിയുടെ മിന്നലാക്രമണം എന്ന പേരില്‍ നശിപ്പിക്കപ്പെട്ട നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഇപ്പോള്‍.

Related Tags :
Similar Posts