India
തോട്ടത്തില്‍ നിന്നും മാമ്പഴം പറിച്ചതിന് പന്ത്രണ്ട് വയസുകാരനെ വെടിവെച്ചു കൊന്നു
India

തോട്ടത്തില്‍ നിന്നും മാമ്പഴം പറിച്ചതിന് പന്ത്രണ്ട് വയസുകാരനെ വെടിവെച്ചു കൊന്നു

Web Desk
|
22 Jun 2018 6:59 AM GMT

ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്

മാമ്പഴം പറിച്ചതിന് പന്ത്രണ്ടു വയസുകാരനെ വെടിവെച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഗോഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷേര്‍ഗാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആണ്‍കുട്ടി തൊട്ടടുത്തുണ്ടായിരുന്ന മാമ്പഴത്തോട്ടത്തില്‍ മാമ്പഴം പറിക്കുകയായിരുന്നു. ഇതുകണ്ട തോട്ടക്കാരന്‍ കുട്ടിയുടെ നേരെ വെടിവച്ചു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കഗാറിയിലുള്ള സദാര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Similar Posts