അമിത്ഷാക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
|അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്ക് 745 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തം.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്ക് 745 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റിയെടുത്തതില്‍ പ്രതിഷേധം ശക്തം. അമിത് ഷാക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ വലിയ അഴിമതിയാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണ് സഹായിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. 14ന് ജില്ലാ സഹകരണ ബാങ്കുകള്‍ വഴി അസാധുവാക്കിയ 500, ആയിരം നോട്ടുകള്‍ മാറ്റിയെടുക്കുന്നത് കള്ളപ്പണ നിക്ഷേപ സാധ്യത ആരോപിച്ച് നിരോധിച്ചിരുന്നു.
ഇതിനിടയിലുള്ള 5 ദിവസം ജില്ലാ സഹകരണ ബാങ്കുകള്‍ വഴി മാറ്റി നല്കിയ അസാധുനോട്ടുകളുടെ കണക്കാണ് ബോര്‍ഡ് മുബൈയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വിവരാവകാശം വഴി നല്‍കിയത്. കണക്കുകള്‍ പ്രകാരം ഏറ്റവും അധികം അസാധു നോട്ടുകള്‍ മാറ്റിയെടുത്തത് അമിത് ഷാ ഡയറക്ടറായ അഹമ്മദാഹാദ് ജില്ലാ സഹകരണ ബാങ്കാണ്. 745 കോടി രൂപ. തൊട്ട് പിന്നില്‍ 693.19 കോടി രൂപയുമായി വിജയ് രൂപാനി മന്ത്രി സഭയില്‍ മന്ത്രിയായ ജയേഷ്ഭായ് വിത്തല്‍ ഭായ് ചെയര്‍മാനായ രാജ്കോട്ട് ജില്ലാ സഹകരണ ബാങ്കുമാണ്.
2000ല്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ ചെയര്‍മാനും ശേഷം ഡയറക്ടറുമാണ് അമിത് ഷാ. കണക്കുകല് പുറത്ത് വന്നതോടെ അമിത് ഷാക്കെതിരെ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
അമിത് ഷാക്കെതിരെ അന്വേഷണം വേണം. ഗുജരാത്തില്‍ ബി.ജെ.പി ഭരണത്തിലുള്ള 11 ജില്ലാ കോപ്പറേറ്റീവ് ബാങ്കുങ്ങള് മാറ്റിയെടുത്തത് 14,300 കോടിയാണെ്. നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായാണ് ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളില്‍ മാറ്റിവാങ്ങിയ അസാധുനോട്ടിന്റെ കണക്ക് പുറത്ത് വരുന്നത്.