പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം: പൊലീസ് അക്രമികള്‍ക്കൊപ്പമെന്ന് ആരോപണം
|പശുക്കടത്ത് ആരോപിച്ച് നടത്തിയ ആക്രമണം, ബൈക്ക് അപകടത്തിന് ഒടുവില്‍ നടന്ന തര്‍ക്കമായി മാറ്റാനാണ് ശ്രമമെന്ന് യുണൈറ്റഡ് എഗെയ്‍ന്‍സ്റ്റ് ഹെയ്റ്റ് സംഘടനയും ആരോപിച്ചു
പശുക്കടത്ത് ആരോപിച്ച് യുപി സ്വദേശിയായ കാസിമിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആക്ഷേപം ശക്തമാകുന്നു. എഫ് ഐ ആറില്‍ പോലീസ് ഗൌരവമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന് കാസിമിന്റെ കുടുംബം ആരോപിച്ചു. കാസിമിനും സമായുദ്ദീനും നേരെ നടന്ന അതിക്രമത്തില്‍ നീതി വേണമെന്നും ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ദാദ്രിയില്‍ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഹപ്പൂറിലും നടന്നത് എന്ന് കാസിമിന്റെയും സമായുദ്ധീന്റെയും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ കിടക്കുമ്പോള്‍ കാസിം മുസ്‍ലിം ആണെന്നും വെള്ളം കൊടുക്കരുതെന്നും മര്‍ദ്ദിച്ചവര്‍ പറഞ്ഞു. പോലീസും അക്രമകാരികള്‍ക്കൊപ്പമാണെന്നും എഫ് ഐ ആര്‍ ദുര്‍ബലമാണെന്നും കാസിമിന്റെ സഹോദരന്‍ നദീം കുറ്റപ്പെടുത്തി. രണ്ട് പേരെ മാത്രമേ പോലീസ് ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളു, സാധാരണ കൊലപാതകത്തിനുള്ള വകുപ്പുകള്‍ മാത്രമേ എഫ് ഐ ആറിലുള്ളുവെന്നും നദീം പറയുന്നു.
ये à¤à¥€ पà¥�ें- യുപിയില്‍ വീണ്ടും പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു
ഗുരുതരമായി പരിക്കേറ്റ സമായുദ്ദീനെ സന്ദര്‍ശിച്ചപ്പോള്‍ കൈയ്യില്‍ മഷി പുരട്ടിയത് കണ്ടതായി സഹോദരന്‍ പറഞ്ഞു. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ എത്തിയപ്പോള്‍ സമായുദ്ധീന്‍റെ വിരലില്‍ മഷി പുരണ്ടത് കണ്ടത്. എന്താണെന്ന് ചോദിച്ചിട്ട് സഹോദരനും അറിയില്ലെന്നും സമായുദ്ദീന്റെ സഹോദരന്‍ കമറുദ്ദീന്‍ പറയുന്നു. പശുക്കടത്ത് ആരോപിച്ച് നടത്തിയ ആക്രമണം, ബൈക്ക് അപകടത്തിന് ഒടുവില്‍ നടന്ന തര്‍ക്കമായി മാറ്റാനാണ് ശ്രമമെന്ന് യുണൈറ്റഡ് എഗെയ്‍ന്‍സ്റ്റ് ഹെയ്റ്റ് സംഘടനയും ആരോപിച്ചു.