ബിജെപി നേതാവിനെ കുത്തിക്കൊന്നു
|സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തായും പ്രതികള്‍ക്കായി അന്വേഷണം ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അടുത്തിടെ പശ്ചിമബംഗാളില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു ബിജെപി
കര്‍ണാടകയിലെ ചിക്മംഗലൂരില്‍ മുസ്ലിം ബിജെപി നേതാവിനെ അക്രമികള്‍ കുത്തിക്കൊന്നു. ബിജെപിയുടെ പ്രാദേശിക ഘടകം ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ അക്രമികള്‍ അന്‍വറിന്റെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി കുത്തിക്കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തായും പ്രതികള്‍ക്കായി അന്വേഷണം ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അടുത്തിടെ പശ്ചിമബംഗാളില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു ബിജെപി പ്രവര്‍ത്തകര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും മമത ബാനര്‍ജി സര്‍ക്കാരിന്റെ കീഴില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. ഇതുവരെ ബംഗാളില്‍ 19 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതെല്ലാം രാഷ്ട്രീയ കൊലകളാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.