India
ട്രെയിന്‍ യാത്രയ്ക്കിടയിലെ സാഹസിക സെല്‍ഫിക്ക് ഇനി 2000 രൂപ
India

ട്രെയിന്‍ യാത്രയ്ക്കിടയിലെ സാഹസിക സെല്‍ഫിക്ക് ഇനി 2000 രൂപ

Web Desk
|
23 Jun 2018 3:42 AM GMT

അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം. വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ആറുമാസം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും.

ട്രെയിനിന്റെ ഫുട്ബോര്‍ഡുകളിലും റെയില്‍വെ സ്റ്റേഷനുകളിലും റെയില്‍വെ പാളങ്ങളിലും നിന്ന് സെല്‍ഫി എടുക്കുന്നവര്‍ ഇനി 2000 രൂപ നല്‍കേണ്ടി വരും. അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ക്കും ലഭിച്ചു.

അടുത്തക്കാലത്തായി യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളും മാത്രമല്ല, പ്രായമേറിയവരും കുട്ടികളെയെടുത്ത് അമ്മമാരും വരെ യാത്രയ്ക്കിടയില്‍ സെല്‍ഫിയെടുക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. തങ്ങളുടെ യാത്രയുടെ ഓര്‍മയ്ക്കായി ഫോട്ടോകള്‍ ഒരു സ്റ്റാറ്റസ് ആയി സൂക്ഷിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പല ഫോട്ടോകളും ഓടുന്ന ട്രെയിന് സമീപം നിന്നോ, ട്രെയിന്‍ യാത്രയ്ക്കിടെ ചവിട്ടുപടികളില്‍ നിന്നോ ആയി എടുക്കുന്നതും കൂടി വരുന്നുണ്ട്. ആളുകളെ തങ്ങളുടെ സാഹസം കാണിക്കുക എന്നതിനപ്പുറമൊന്നും ഇത്തരം സെല്‍ഫിയെടുക്കുന്നവര്‍ ലക്ഷ്യം വെക്കുന്നുമില്ല. പക്ഷേ, പലപ്പോഴും ഇതുമൂലമൂണ്ടാകുന്ന അപകടങ്ങളാല്‍ ഗുരുതരമായ അംഗവൈകല്യമോ ജീവന്‍തന്നെ നഷ്ടമാകുകയോ ചെയ്യുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഇത്തരമൊരു പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ 2000 രൂപ പിഴ ഈടാക്കാന്‍ റെയില്‍വെ പോലീസും ആര്‍ടിഎഫും തീരുമാനിച്ചത്. വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ ആറുമാസം വരെ തടവുശിക്ഷയും അനുഭവിക്കേണ്ടി വരും.

Similar Posts