India
ഡല്‍ഹിയില്‍ 17,000 മരങ്ങള്‍ മുറിച്ചു മാറ്റുന്നു
India

ഡല്‍ഹിയില്‍ 17,000 മരങ്ങള്‍ മുറിച്ചു മാറ്റുന്നു

Web Desk
|
24 Jun 2018 4:54 AM GMT

കേന്ദ്ര പരിസ്ഥി വകുപ്പിന്റെയും നഗരവികസന വകുപ്പിന്റെയും വനം വകുപ്പിന്റെയും അനുമതിയോടെയാണ് നീക്കം. നീക്കത്തിനെതിരെ പ്രദേശവാസികളും സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്...

ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള താമസകേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേരില്‍ മുറിച്ചുമാറ്റാനാരംഭിച്ചത് പതിനേഴായിരത്തോളം മരങ്ങള്‍. സരോജിനി നഗര്‍, നവ്‌റോജി നഗര്‍, നേതാജി നഗര്‍ എന്നിവിടങ്ങളിലാണ് വലിയതോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്. വിവരം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഏക്കറുകണക്കിന് ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന സരോജിനി നഗര്‍, നവ്‌റോജി നഗര്‍, നേതാജി നഗര്‍ എന്നിവയടക്കം എഴ് ഇടങ്ങളിലെ സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍ക്ക് പരിസരത്തെ മരങ്ങളാണ് മുറിച്ച് മാറ്റിയത്. നിലവില്‍ നാല് ആള്‍ പൊക്കമുള്ള അലുമിനിയം ഷീറ്റുകള്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ് ഈ പ്രദേശങ്ങള്‍.

കേന്ദ്ര പരിസ്ഥി വകുപ്പിന്റെയും കേന്ദ്ര നഗരവികസന വകുപ്പിന്റെയും ഡല്‍ഹി വനം വകുപ്പിന്റെയും അനുമതിയോടെയാണ് നീക്കം. നീക്കത്തിനെതിരെ പ്രദേശവാസികളും സാമൂഹ്യ പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രതിഷേധവും ഒപ്പ് ശേഖരണവും തുടരുകയാണ്.

Similar Posts