അസമിലെ എന്‍ആര്‍സി പട്ടിക: ദുരിതത്തിലായവരുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി പുറത്തിറങ്ങി
|മുസ്‌ലിംകളെ മാത്രം പുറത്താക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളെ തുറന്നു കാണിക്കുകയാണ് ഡോക്യുമെന്ററി. എസ്‌ഐഒയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്.
അസമില്‍ എന്‍ആര്‍സി പട്ടിക ഈ മാസം അവസാനം പുറത്ത് വരാനിരിക്കെ അരിക്‌വത്കരിക്കപ്പെട്ടവരുടെ ജീവിതം പറയുന്ന ഇന്‍ എ സ്‌റ്റേറ്റ് ഓഫ് ഡൗട്ട് എന്ന ഡോക്യുമെന്ററി പുറത്തിറക്കി. മുസ്‌ലിംകളെ മാത്രം പുറത്താക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളെ തുറന്നു കാണിക്കുകയാണ് ഡോക്യുമെന്ററി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. എസ്‌ഐഒയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്.
യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചറിഞ്ഞ്, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ വേണ്ടിയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ പട്ടിക പുറത്തിറക്കുന്നതെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാദം. 1971 മാര്‍ച്ച് 24നു മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചതിന് രേഖ സമര്‍പ്പിക്കണമെന്നാണ് ആവശ്യം. അല്ലാത്തവരെ രാജ്യത്ത് നിന്നും പുറത്താക്കും,
ഇങ്ങനെ ഭാവി ചോദ്യചിഹ്നമായവരുടെ ജീവിതമാണ് ഇന്‍എ സ്‌റ്റേറ്റ് ഓഫ് ഡൗട്ട് പറയുന്നത്. സമ്പാദ്യമോ അക്ഷരാഭ്യാസമോ ഇല്ലാത്ത ബഹുഭൂരിപക്ഷം ഉള്‍പ്പെടുന്ന 70 ലക്ഷത്തോളം പേരാണ് ഇത്തരത്തില്‍ ദുരിതത്തിലായിരിക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയും സംഘപരിവാരുമാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ റിപ്പോര്‍ട്ടിന് പിന്നിലെന്ന് ഡോക്യുമെന്ററിയുടെ അണിയറക്കാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഇവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യവും ബാക്കിയാണ്. അങ്ങനെ വന്നാല്‍ ലോകം ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിക്കാകും സാക്ഷിയാവുക.