India
അപരിചിതര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കാറുണ്ടോ ? പൊലീസ് പിടിക്കും, പിഴയുമിടും...
India

അപരിചിതര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കാറുണ്ടോ ? പൊലീസ് പിടിക്കും, പിഴയുമിടും...

Web Desk
|
25 Jun 2018 1:25 PM GMT

ഒരിക്കലെങ്കിലും അപരിചിതരുടെ വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കാത്തവരും പരിചിയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് കൊടുക്കാത്തവരും കുറവായിരിക്കും. കുറഞ്ഞപക്ഷം സ്കൂള്‍ പരിസരത്തു നിന്ന് കൈ നീട്ടുന്ന 

ഒരിക്കലെങ്കിലും അപരിചിതരുടെ വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കാത്തവരും പരിചയമില്ലാത്തവര്‍ക്ക് ലിഫ്റ്റ് കൊടുക്കാത്തവരും കുറവായിരിക്കും. കുറഞ്ഞപക്ഷം സ്കൂള്‍ പരിസരത്തു നിന്ന് കൈ നീട്ടുന്ന വിദ്യാര്‍ഥികള്‍ക്കെങ്കിലും ലിഫ്റ്റ് കൊടുക്കാത്തവരുണ്ടാകില്ല. എന്നാല്‍ അപരിചിതര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കിയതിന്‍റെ പേരില്‍ ട്രാഫിക് പൊലീസിന്‍റെ ശിക്ഷാനടപടികള്‍ക്ക് ഇരയാകേണ്ടി വരുമോ ? സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണ് മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയര്‍ നിതിന്‍ നായരുടെ അനുഭവം.

സംഭവമിങ്ങനെ: കാറില്‍ ഓഫീസിലേക്ക് പോകുകയായിരുന്നു നിതിന്‍. കനത്ത മഴയത്തായിരുന്നു യാത്ര. അപ്പോഴാണ് വഴിയില്‍ ബസ് കാത്തുനിന്നിരുന്ന മൂന്നു പേരെ നിതിന്‍ കാണുന്നത്. ഇതിലൊരാള്‍ക്ക് കുറച്ച് പ്രായാധിക്യവുമുണ്ടായിരുന്നു. മൂവരും കനത്ത മഴയില്‍ നനഞ്ഞുകുതിര്‍ന്നാണ് വഴിയരികില്‍ നിന്നത്. പാവം തോന്നിയ നിതിന്‍ മൂവര്‍ക്കും ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഉടനടി ഇടപെട്ടു. നിതിന് 2000 രൂപ പിഴയുമിട്ടു. അപരിചിതരെ വാഹനത്തില്‍ കയറ്റുന്നത് ഗതാഗത നിയമ പ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിതിന്‍റെ ഡ്രൈവിങ് ലൈസന്‍സ് പിടിച്ചെടുത്ത ഉദ്യോഗസ്ഥന്‍, യുവാവിനോട് ഇത് സ്റ്റേഷനില്‍ വന്ന് വാങ്ങാനും നിര്‍ദേശിച്ചു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിതിനോട് കോടതിയില്‍ ചെന്ന് പിഴ അടക്കാനായിരുന്നു പൊലീസുകാര്‍ നിര്‍ദേശിച്ചത്.

ഗതാഗത നിയമം 66/192 അനുസരിച്ചാണ് യുവാവിനെതിരെ പിഴ ചുമത്തിയത്. ടാക്സി പെര്‍മിറ്റില്ലാതെ സ്വകാര്യ വാഹനത്തില്‍ അപരിചിതരെ കയറ്റുന്നതിന് പിഴ നിര്‍ദേശിച്ചു കൊണ്ടുന്ന വകുപ്പാണിത്. കോടതിയില്‍ എത്തിയപ്പോള്‍ പിഴ 1500 രൂപയായി കുറഞ്ഞെങ്കിലും തന്‍റെ സദ്പ്രവര്‍ത്തിക്ക് ലഭിച്ച സമ്മാനം നിതിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഏതായാലും തന്‍റെ അനുഭവം വിവരിച്ച് നിതിന്‍ ഫേസ്‍ബുക്കില്‍ ഒരു കുറിപ്പിട്ടു. ഇതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. യുവാവിന്‍റെ പോസ്റ്റ് വൈറലായതോടെ സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് നവി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Guys this happened to me.. please read and be aware.. My intention of this post is not to criticize or sham our system,...

Posted by Nitin Nair on Friday, June 22, 2018
Similar Posts