India
ഇനി പാസ്‍പോര്‍ട്ട് മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം
India

ഇനി പാസ്‍പോര്‍ട്ട് മൊബൈല്‍ ആപ്പ് വഴി അപേക്ഷിക്കാം

Web Desk
|
26 Jun 2018 12:42 PM GMT

പാസ്‍പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വിവാഹമോചിതരായവര്‍ക്ക് മുന്‍ ഭര്‍ത്താവിന്റെ പേര് പാസ്‍പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു.

രാജ്യത്ത് എവിടെ നിന്നും പാസ്‍പോര്‍ട്ടിന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ അപേക്ഷിക്കാം. ഇതിനായുള്ള പാസ്പോര്‍ട്ട് സേവ ആപ്പ് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുറത്തിറക്കി. പാസ്‍പോര്‍ട്ടിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വിവാഹമോചിതരായവര്‍ക്ക് മുന്‍ ഭര്‍ത്താവിന്റെ പേര് പാസ്‍പോര്‍ട്ടില്‍ ചേര്‍ക്കേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു.

പാസ്‍പോര്‍ട്ടിന് അപേക്ഷിക്കുന്നത് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നത്. പാസ്‍പോര്‍ട്ട് സേവ ആപ്പിലൂടെ ഇനി മുതല്‍ രാജ്യത്ത് എവിടെ നിന്നും പാസ്‍പോര്‍ട്ടിന് അപേക്ഷിക്കാം. ഒപ്പം മൊബൈല്‍ ഫോണിലൂടെ അവ പൂരിപ്പിക്കാനാകുമെന്നത് പാസ്‍പോര്‍ട്ട് വിപ്ലവമാണ് സൃഷ്ടിക്കുകയെന്നും ആപ്പ് പുറത്തിറക്കി കൊണ്ട് മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

പാസ്‍പോര്‍ട്ടിനായി ഇനി മുതല്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിക്കേണ്ട ആവശ്യവും വരില്ല. വിവാഹമോചിതരായവര്‍ക്ക് മുന്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കേണ്ടതില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. നിലവില്‍ 260 പാസ്‍പോര്‍ട്ട് സെന്ററുകള്‍ ഉള്ളത് വൈകാതെ ഓരോ ലോക്‍സഭാ മണ്ഡലത്തിലും ഒന്നെന്ന രീതിയിലേക്ക് വ്യാപിപ്പിക്കുമെന്നും ചടങ്ങില്‍ സുഷമ സ്വരാജ് വ്യക്തമാക്കി.

Similar Posts