അയോധ്യാ വിഷയം വീണ്ടും രാഷ്ട്രീയ ആയുധമാക്കി ബിജെപി; കോടതി ഉത്തരവിന് കാക്കാതെ രാമക്ഷേത്രം നിര്‍മ്മിക്കും
|അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ അയോധ്യ വിഷയം വീണ്ടും രാഷ്ട്രീയായുധമാക്കി ബിജെപി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സന്ന്യാസി സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവയെയാരുന്നു ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
ബിജെപിയുടെ മുന്‍ എംപിയും മത നേതാവുമായ രാംവിലാസ് വേദാന്തിയാണ് രാമക്ഷേത്രം വിഷയം സന്ന്യാസി സമ്മേളനത്തില്‍ ഉയര്‍ത്തിയത്. കോടതി ഉത്തരവിന് കാത്തിരിക്കാതെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുമെന്നായിരുന്നു വേദാന്തിയുടെ വാക്കുകള്‍. ചടങ്ങില്‍ പങ്കെടുത്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഈ വാദത്തെ പിന്താങ്ങി. നിങ്ങള്‍ കുറേ കാലമായി ക്ഷമിച്ചിരിക്കുകയാണെന്നും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ കേസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളുകയാണുണ്ടായത്. സിബലിന്റെ ആവശ്യത്തിന് എതിരെ ബിജെപിയും രംഗത്ത് എത്തിയിരുന്നു. ഇത് പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.