കാക്കകളും കുരങ്ങന്മാരും കുറുക്കന്മാരും ഒന്നിച്ചു; മറുവശത്ത് കടുവയുണ്ടെന്ന് ഹെഗ്ഡെ
|പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ
പ്രതിപക്ഷത്തെ കാക്കളോടും കുരങ്ങന്മാരോടും കുറുക്കന്മാരോടും ഉപമിച്ച് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം കടുവയോടും ഉപമിച്ചു. കര്‍ണാടകത്തിലെ കാര്‍വാറില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡെ.
"ഒരു വശത്ത് കാക്കകളും കുരങ്ങന്മാരും കുറുക്കന്മാരും എല്ലാവരും ഒരുമിച്ചിരിക്കുകയാണ്. മറുവശത്ത് നമുക്കൊരു കടുവയുണ്ട്. 2019ല്‍ കടുവയെ തെരഞ്ഞെടുക്കുക", ഹെഗ്ഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ഹെഗ്ഡെ രംഗത്തെത്തിയിരുന്നു. "നമ്മളൊക്കെ പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കുന്നത് അല്ലേ? 70 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചതുകൊണ്ടാണ് ഇങ്ങനെ. അല്ലെങ്കില്‍ നമ്മള്‍ വെള്ളിക്കസേരകളില്‍ ഇരിക്കുമായിരുന്നു".
ഇതിന് മുന്‍പും ഹെഗ്ഡെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാതിയിലും മതത്തിലും വിശ്വസിക്കാതെ മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വ്യക്തിത്വമില്ലെന്നാണ് ഹെഗ്ഡെ പറഞ്ഞത്. ഭരണഘടന വരുംനാളുകളില്‍ മാറ്റിയെഴുതപ്പെടുമെന്ന ഹെഗ്ഡെയുടെ പരാമര്‍ശം പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധത്തിന് കാരണമായതോടെ അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവന്നു.