India
ഇന്ത്യാ-അമേരിക്ക ചര്‍ച്ച മാറ്റിവച്ചതിന്റെ കാരണം മോദിക്ക് അറിയാമെന്ന് നിക്കി ഹേലി
India

ഇന്ത്യാ-അമേരിക്ക ചര്‍ച്ച മാറ്റിവച്ചതിന്റെ കാരണം മോദിക്ക് അറിയാമെന്ന് നിക്കി ഹേലി

Web Desk
|
29 Jun 2018 1:40 AM GMT

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമനും അമേരിക്കന്‍ വിദേശ, പ്രതിരോധകാര്യ സെക്രട്ടറിമാരും തമ്മില്‍ ജൂലൈ ആറിന് വാഷിംഗ്ടണ്ണിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്

ഇന്ത്യാ-അമേരിക്ക ഉന്നത തല ചര്‍ച്ച മാറ്റിവച്ചതിന്‍റെ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ. ഈ കാരണം പുറംലോകം വൈകാതെ അറിയുമെന്നും ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിക്കി എന്‍ഡിറ്റിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ച മാറ്റിയതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമനും അമേരിക്കന്‍ വിദേശ, പ്രതിരോധകാര്യ സെക്രട്ടറിമാരും തമ്മില്‍ ജൂലൈ ആറിന് വാഷിംഗ്ടണ്ണിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്. 2+2 ഡയലോഗ് എന്ന് വിശേഷിപ്പിച്ചിരുന്ന ഈ നിര്‍ണായക ചര്‍ച്ച തല്‍ക്കാലം മാറ്റിവെക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയെ അറിയിച്ചു. കാരണം പരസ്യപ്പെടുത്തായായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് നിക്കി ഹേലിയുടെ വെളിപ്പെടുത്തല്‍. ഉചിതമായ കാരണം തീരുമാനത്തിന് പിന്നിലുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാമെന്ന് നിക്കിഹേലി പറഞ്ഞു.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും മുമ്പാണ് നിക്കീ ഹേലി എന്‍ ടി ടിവിക്ക് ഈ അഭിമുഖം അനുവദിച്ചത്. 2+2 മീറ്റിംഗ് തല്‍ക്കാലം ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടില്ലെന്നും ഹൈലി പറഞ്ഞു. ചര്‍ച്ച മാറ്റിവച്ചതില്‍ യു.എസ്
വിദേശകാര്യ സെക്രട്ടറി മൈക്
പോംപിയോ സുഷമ സ്വരാജിനെ
ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു.

Similar Posts