10 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവിന് ട്വിറ്ററില്‍ ഭീഷണി
|പ്രിയങ്ക ചതുര്‍വേദി പരാതി നല്‍കിയതിനെ തുടര്‍ന്ന് സന്ദേശം വന്ന ട്വിറ്റര്‍ അക്കൌണ്ട് അപ്രത്യക്ഷമായി
ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിന് മതം മാറാതെ പാസ്പോര്‍ട്ട് അനുവദിക്കില്ലെന്ന അധികൃതരുടെ നിലപാടിനെതിരേ നടപടിയെടുത്തതിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സോഷ്യല്മീഡീയയുടെ ആക്രമണത്തിന് ഇരയായതിന്റെ ചൂട് ഇനിയും തണഞ്ഞിട്ടില്ല. അതിനിടെ ഇതാ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയും സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ട്വിറ്ററിലാണ് പ്രിയങ്കയ്ക്കെതിരായ ഭീഷണി പ്രത്യക്ഷപ്പെട്ടത്. 10 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് രേണുകയ്ക്ക് ലഭിച്ച ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്. ശ്രീരാമന്റെ ചിത്രം പ്രൊഫൈലാക്കിയ @GirishK1605 എന്ന് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ഗൂഡ്ഗാവ് പോലീസില്‍ പ്രിയങ്ക പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് പ്രിയങ്ക ചതുര്‍വേദി ട്വിറ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ ഭീഷണി സന്ദേശമയച്ച വ്യക്തിയുടെ ട്വിറ്റര്‍ അക്കൌണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.
സംഭവം പുറത്തറിഞ്ഞതോടെ സാമൂഹിക മാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് വക്താവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മധ്യപ്രദേശിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ താൻ അനുകൂലിച്ചുവെന്നുള്ള വ്യാജപ്രചാരണമായിരിക്കാം ഭീഷണിക്ക് പിന്നിലെന്നും പ്രിയങ്ക പറയുന്നു.