മോദി ഭരണത്തില്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു
|നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം കൊണ്ട് രാജ്യത്തിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവ് വന്നതായി കണക്കുകള്‍. വ്യാവസായിക ചരക്കുകള്‍ മുതല്‍ കാര്‍ഷിക വിളകള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം കൊണ്ട് രാജ്യത്തിന്റെ കയറ്റുമതിയില്‍ വന്‍ ഇടിവ് വന്നതായി കണക്കുകള്‍. വ്യാവസായിക ചരക്കുകള്‍ മുതല്‍ കാര്‍ഷിക വിളകള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയിലാണ് നാലു വര്‍ഷം കൊണ്ട് വന്‍ ഇടിവ് രേഖപ്പെടുത്തിയത്. 2014 ലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയത്. അന്ന് മുതലുള്ള കണക്കുകള്‍ പ്രകാരം നാലു വര്‍ഷത്തിനിടെ ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതായി ഇന്ത്യസ്പെന്ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരക്കിലും കുറവുണ്ടായിട്ടുണ്ട്.
ആഗോള സാഹചര്യങ്ങളല്ല, ആഭ്യന്തര - സാമ്പത്തിക ഘടകങ്ങളാണ് കയറ്റുമതി കുറയാന്‍ കാരണം. അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആഗോളതലത്തില്‍ കയറ്റുമതി മൂന്നു ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2009 - 2013 കാലഘട്ടത്തില്‍ ഇത് 3.3 ശതമാനമായിരുന്നു. നോട്ട് നിരോധനം, നികുതിശാസ്ത്രം പൊളിച്ചെഴുതിയ ജി.എസ്.ടി, പുതിയ പാപ്പരത്ത ചട്ടം തുടങ്ങിയ നിരവധി കാരണങ്ങളാണ് കയറ്റുമതിക്ക് തിരിച്ചടിയായി വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനയിലേക്കുള്ള വ്യാവസായിക ചരക്കുകളുടെ കയറ്റുമതിയില്‍ 2014-2018 കാലഘട്ടത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇത് ഒരു ശതമാനത്തിലും താഴെയാണ്. ഇതേസമയം, ഇറക്കുമതി 11 ശതമാനമായി കുത്തനെ വര്‍ധിച്ചു.
2009-14 കാലഘട്ടത്തില്‍ 12.3 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി രംഗത്തെ വളര്‍ച്ചാ നിരക്ക്. 2004-09 കാലഘട്ടത്തില്‍ 22.16 ശതമാനവും. 2009-14 കാലഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 33.31 ശതമാനമായിരുന്നു. 2009-2014 വരെ 17.90 ശതമാനവും. പക്ഷേ മോദി ഭരണത്തിന് കീഴിലായതോടെ ഇത് മൈനസ് 3.18 ശതമാനമായി ഇടിഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ജി.എസ്.ടി പ്രതികൂലമായി ബാധിച്ചു. ടെക്സ്റ്റൈല്‍, ലെതര്‍ അടക്കമുള്ള മേഖലകളിലെ ഉത്പാദനം വന്‍തോതില്‍ കുറയാന്‍ ജി.എസ്.ടി കാരണമായി.
2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി 4.42 ശതമാനം, ജപ്പാനിലേക്കുള്ള കയറ്റുമതി 7.2 ശതമാനം, ലാറ്റിനമേരിക്കയിലേക്കുള്ള കയറ്റുമതി 3.18 ശതമാനം എന്നിങ്ങനെ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, 2009-14 കാലഘട്ടത്തില്‍ ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയില്‍ 16.58 ശതമാനവും ലാറ്റിനമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 17.9 ശതമാനവും ജപ്പാനിലേക്കുള്ള കയറ്റുമതിയില്‍ 18.52 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.