India
![കനത്ത മഴ; മുംബൈയില്‍ നടപ്പാലം തകര്‍ന്നു കനത്ത മഴ; മുംബൈയില്‍ നടപ്പാലം തകര്‍ന്നു](https://www.mediaoneonline.com/h-upload/old_images/1121060-andheribridgecollapsetwitter650636662044636385854.webp)
India
കനത്ത മഴ; മുംബൈയില്‍ നടപ്പാലം തകര്‍ന്നു
![](/images/authorplaceholder.jpg)
3 July 2018 5:02 AM GMT
രാവിലെ 7.30 ഓടെയാണ് പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണത്. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.
മുംബൈയില്‍ കനത്തമഴയെ തുടര്‍ന്ന് അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഗോഖ്‍ലെ റോഡിലുള്ള നടപ്പാലം തകര്‍ന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നുണ്ട്.
അന്ധേരി കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. രാവിലെ 7.30 ഓടെയാണ് പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീണത്. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്.
48 മണിക്കൂര്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.