India
India
കനത്ത മഴ; അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ നടപ്പാലം തകര്‍ന്നു
|3 July 2018 5:07 AM GMT
ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നുണ്ട്
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപത്തെ നടപ്പാലം തകര്‍ന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലുള്ള തെരച്ചില്‍ പ്രദേശത്ത് തുടരുന്നുണ്ട്. അന്ധേരി കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. അപകടം ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. 48 മണിക്കൂര്‍ കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.