India
India
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് മുന്‍കൂര്‍ ജാമ്യം
|5 July 2018 5:07 AM GMT
1 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്
സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ എം പിക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് തരൂരിന് ജാമ്യം അനുവദിച്ചത്. 1 ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഈ മാസം ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശശിതരൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. 2014 ജനുവരി 17നാണ് ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ശശിതരൂരിന് എതിരെ ആത്മഹത്യാപ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.