ഞായറാഴ്ച ജമ്മുവിൽ നിന്ന്അമർനാഥ് തീർഥാടകർക്ക്യാത്രാ വിലക്ക്
|ഇന്നലെ സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രക്ഷോഭങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നാണ് വിവരം.
അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി അധികൃതര്‍. ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ഥാടകരുടെ ഞായറാഴ്ചത്തെ യാത്രക്കാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കശ്മീരില്‍ വിഘടനവാദികളുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്.
ഇന്നലെ സുരക്ഷാസേനയുമായുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രക്ഷോഭങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചുവെന്നാണ് വിവരം. ജമ്മുവിലെ യാത്രി നിവാസ് ബേസ് കാമ്പില്‍ നിന്ന് പുതിയ തീര്‍ഥാടകരെ ഞായറാഴ്ച അമര്‍നാഥിലേക്ക് വിടില്ലെന്നും ബാല്‍ത്തലിലും പഹല്‍ഗാമിലും നേരത്തെ എത്തിച്ചേര്‍ന്നവരെ മാത്രമെ ഗുഹാ ക്ഷേത്രത്തിലേക്ക് കയറ്റിവിടുവെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനന്ത്നാഗില്‍ തീര്‍ഥാടകരുടെ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.