ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് നിതീഷ് കുമാര്‍
|2019 ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് ജി.ഡി.യു നേതാവ് നിതീഷ് കുമാര്‍. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യം തുടരുമെന്ന് ജി.ഡി.യു നേതാവ് നിതീഷ് കുമാര്‍. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് നിര്‍ണായക തീരുമാനം നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. ജെ.ഡി.യുവിന്റെ ദേശീയ സെക്രട്ടറിമാര്‍, സംസ്ഥാന പ്രസിഡന്റുമാര്‍, ബിഹാറിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു - ബി.ജെ.പി സഖ്യം എന്ന ഫോര്‍മുല പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളും അംഗീകരിച്ചുവെന്നാണ് സൂചന. അതേസമയം, ബിഹാറില്‍ മാത്രമാണ് സഖ്യം സംബന്ധിച്ച കാര്യത്തില്‍ ധാരണ. മറ്റു സംസ്ഥാനങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് സഖ്യം രൂപീകരിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. 17 മുതല്‍ 18 സീറ്റ് വരെ ബി.ജെ.പിയോട് ആവശ്യപ്പെടാനാണ് ധാരണ. ബി.ജെ.പിയും ജെ.ഡി.യുവും 17 വീതം സീറ്റുകളില്‍ മത്സരിക്കുകയും ആറ് സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്ക് നല്‍കാനുമാണ് പാര്‍ട്ടിയുടെ ആലോചന. സഖ്യം സംബന്ധിച്ച കാര്യത്തിലും തെരഞ്ഞെടുപ്പ് വിഷയത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തും.