India
ഗുണ്ടാത്തലവന്‍ മുന്ന ബജ്‍രംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു
India

ഗുണ്ടാത്തലവന്‍ മുന്ന ബജ്‍രംഗി ജയിലില്‍ വെടിയേറ്റ് മരിച്ചു

Web Desk
|
9 July 2018 6:01 AM GMT

ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ ഇന്ന് രാവിലെയാണ് മുന്നയ്ക്ക് സഹതടവുകാരന്റെ വെടിയേറ്റത്

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മുന്ന ബജ്‍രംഗി ജയിലില്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ ഇന്ന് രാവിലെയാണ് മുന്നയ്ക്ക് സഹതടവുകാരന്റെ വെടിയേറ്റത്. ബജ്‌രംഗിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് സംഭവം. സംഭവത്തില്‍ ജയിലറെയും മറ്റ് മൂന്ന് പൊലീസുകാരെയും സസ്പെന്റ് ചെയ്തു.

രാവിലെ 6.30 ഓടെയാണ് വെടിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുനില്‍ രാത്തിയത്ത് എന്നയാളാണ് വെടിവച്ചത്. ഞായറാഴ്ചയാണ് മുന്നയെ ഝാന്‍സിയില്‍ നിന്ന് ബാഗ്പതിലേക്ക് കൊണ്ടു വന്നത്
. ബി.ജെ.പി എം.എല്‍.എ കൃഷ്ണാനന്ദ റായിയെ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2009 ഒക്ടോബറില്‍ മുംബൈയില്‍ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്. എകെ 47 ഉപയോഗിച്ച് നൂറ് തവണയാണ് മുന്ന റായിക്ക് നേരെ വെടിയുതിര്‍ത്തത്.

ജയിലിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിച്ചെന്നും സംഭവത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബജ്
രംഗിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബംജ്
രംഗിയുടെ ഭാര്യ മുഖ്യമന്ത്രിയോട് നേരത്തെ പരാതിപ്പെട്ടിരുന്നു. 2012ല്‍ മുന്ന യുപി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 40 കൊലപാതക കേസുകളില്‍ പ്രതിയായ മുന്നയുടെ തലക്ക് 7 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

Similar Posts