India
മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗോദ്റേജ് ഗ്രൂപ്പ്
India

മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗോദ്റേജ് ഗ്രൂപ്പ്

Web Desk
|
9 July 2018 3:35 PM GMT

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബിസിനസ് ഗ്രൂപ്പായ ഗോദ്റേജും രംഗത്തെത്തി.

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബിസിനസ് ഗ്രൂപ്പായ ഗോദ്റേജും രംഗത്തെത്തി. കര്‍ഷകരും ആദിവാസികളും നേരത്തെ തന്നെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സമരത്തിലാണ്.

പദ്ധതിക്കായി ഗോദ്റേജിന്‍റെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കമ്പനി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാതയുടെ അലൈന്‍മെന്റ് മാറ്റണമെന്നതാണ് ആവശ്യം. വിക്റോളിയിലെ 3.5 ഹെക്ടര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് ഗോദ്റേജിന്റെ നിലപാട്.

508 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പാത മുംബൈയില്‍ ഭൂഗര്‍ഭ ടണലിലൂടെയാണ് കടന്നുപോകുന്നത്. പാത അണ്ടര്‍ ഗ്രൌണ്ടിലേക്ക് പ്രവേശിക്കുന്നത് ഗോദ്റേജിന്‍റെ ഭൂമിയില്‍ നിന്നാണ്.

അടുത്ത വര്‍ഷം നിര്‍മാണം തുടങ്ങി 2022ല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. പദ്ധതിക്ക് മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 1400 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടാത്ത, സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ പദ്ധതിയാണിതെന്ന് നേരത്തെ മെട്രോ മാന്‍ ഇ ശ്രീധരന്‍ വിമര്‍ശിച്ചിരുന്നു.

Similar Posts