India
ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല; ചികിത്സ കിട്ടാതെ 10 വയസുകാരന്‍ മരിച്ചു 
India

ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയില്ല; ചികിത്സ കിട്ടാതെ 10 വയസുകാരന്‍ മരിച്ചു 

Web Desk
|
9 July 2018 6:18 AM GMT

കടുത്ത പനിയെ തുടര്‍ന്നാണ് ബാദുന്‍ ജില്ലയിലെ ബാലകിഷന്‍പൂര്‍ ഗ്രാമവാസിയായ പത്തു വയസുകാരെ ബാറേലി ആശുപത്രിയിലെത്തിക്കുന്നത്

ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ പത്ത് വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം.

കടുത്ത പനിയെ തുടര്‍ന്നാണ് ബാദുന്‍ ജില്ലയിലെ ബാലകിഷന്‍പൂര്‍ ഗ്രാമവാസിയായ പത്തു വയസുകാരെ ബാറേലി ആശുപത്രിയിലെത്തിക്കുന്നത്. പനി കുടുതലായിതിനെ തുടര്‍ന്നാണ് ബാദുന്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഇവിടേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പതിനായിരം രൂപയും നഴ്സുമാര്‍ 500 രൂപയും കൈക്കൂലി ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് ധര്‍മ്മപാല്‍ പറഞ്ഞു.

കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ച ധര്‍മ്മപാലിനോട് കുട്ടിയെ ലക്നൌവിലെ ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കോളാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അവിടേക്ക് പോകാന്‍ അഞ്ച് മണിക്കൂര്‍ കാത്ത് നിന്ന ശേഷമാണ് ആംബുലന്‍സ് എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രിയില്‍ സമയത്തിന് എത്താന്‍ സാധിക്കാതിരുന്നതുകൊണ്ട് കുട്ടി മരിക്കുകയും ചെയ്തു. ധര്‍മ്മപാലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബറേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിംഗ് അറിയിച്ചു.

Similar Posts