ഇന്ത്യ - ദക്ഷിണ കൊറിയ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണ; 11 കരാറുകളില്‍ ഒപ്പുവെച്ചു
|വ്യാപാര - വാണിജ്യ രംഗത്ത് ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സഹകരണം ശക്തമാക്കും.
വ്യാപാര - വാണിജ്യ രംഗത്ത് ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സഹകരണം ശക്തമാക്കും. ഇതിന് ആവശ്യമായ കരാറുകള്‍ ഉള്‍പ്പടെ 11 കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെയിനും ഒപ്പുവെച്ചു. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മൂണ്‍ ജെയിന്‍ നാളെ മടങ്ങും.
സാമ്പത്തിക രംഗത്തെ വിപുലമായ സഹകരണം, വ്യാപാര രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യല്‍, സാംസ്കാരിക കൈമാറ്റ പരിപാടികള്‍, ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണം തുടങ്ങി 11 ഉടമ്പടികളിലാണ് ഇരു നേതാക്കളും തമ്മില്‍ ഒപ്പുവെച്ചത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായുള്ള ദക്ഷിണ കൊറിയയുടെ സഹകരണം രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊറിയന്‍ ഉപദ്വീപിലെ സമാധാന ശ്രമങ്ങള്‍ക്ക് മൂണ്‍ ജെയിന്‍ നടത്തുന്ന ശ്രമങ്ങളെ മോദി അഭിനന്ദിച്ചു. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ കഴിഞ്ഞ 45 വര്‍ഷമായി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മൂണ്‍ ജെയിന്‍ പ്രതികരിച്ചു.
നേരത്തെ രാഷ്ട്രപതി ഭവനിലെത്തിയ മൂണ്‍ ജെയിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. തുടര്‍ന്ന് ഗാന്ധിസ്മൃതി സന്ദര്‍ശിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയവരുമായും മൂണ്‍ ജെയിന്‍ കൂടിക്കാഴ്ച്ച നടത്തി.