India
വിഷമീന്‍ തമിഴ്‍നാട്ടിലും; ജയലളിത ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയത്
India

വിഷമീന്‍ തമിഴ്‍നാട്ടിലും; ജയലളിത ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയത്

Web Desk
|
11 July 2018 2:38 AM GMT

ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിരവധി ഇടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.

ജയലളിത ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തിലാണ് മത്സ്യത്തിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയത്. വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച 30 സാമ്പിളുകളിൽ പതിനൊന്നിലും ഫോർമാലിനുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ, മാർക്കറ്റുകളിൽ ശക്തമായി ഇടപെടാൻ തുടങ്ങിയത്. ചെന്നൈയിലെ പട്ടണപാക്കം, കാശി മേട്, മറീന ബീച്ച് എന്നിവിടങ്ങളിലും തൂത്തുക്കുടി, തഞ്ചാവൂർ എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തി. ശേഖരിച്ച സാമ്പിളുകൾ ഫിഷറീസ് സർവകലാശാലയിലേക്ക് അയച്ചു. രണ്ട് ദിവസത്തിനകം ഫലം അറിയാം.

കേരളത്തിലേക്ക് കാര്യമായി മത്സ്യം എത്തുന്നത് തൂത്തുക്കുടി, തഞ്ചാവൂർ മേഖലയിൽ നിന്നാണ്. ഇടനിലക്കാരാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് മത്സ്യതൊഴിലാളികൾ കുറ്റപ്പെടുത്തുന്നത്. മത്സ്യത്തിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ജയകുമാർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.

Related Tags :
Similar Posts