India
ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
India

ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

Web Desk
|
11 July 2018 4:58 PM GMT

യോഗി ആദിത്യനാഥിന്റെ വസതിയില്‍വെച്ച് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് കേസ് ശ്രദ്ധിക്കപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്

ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമപ്രകാരവും കുല്‍ദീപ് സെനഗറിനെതിരെ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ കൂട്ടാളി സാക്ഷി സിംങിനെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാണ് കേസ്. 2017 ജൂണ്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എംഎല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിഥ്യനാഥിന്റെ വസതിയിലെത്തുന്നതും ആത്മഹത്യാ ശ്രമം നടത്തുന്നതും. ഇതോടെ വലിയ പ്രതിഷേധങ്ങളുണ്ടാവുകയും കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കി. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് എംഎല്‍എ കുല്‍ദീപ് സെനഗറിനെ അറസ്റ്റു ചെയ്തത്.

Related Tags :
Similar Posts