പൂട്ടിയിട്ടതല്ല; അവിടെ അവരുടെ കളിസ്ഥലമെന്ന് കുട്ടികളെ പൂട്ടിയിട്ട കിന്റര്‍ഗാര്‍ട്ടന്‍ അധികൃതര്‍
|ഫീസ് അടക്കാത്തതിന് സ്കൂളില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ട സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
ഫീസ് അടക്കാത്തതിന് സ്കൂളില്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ട സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡല്‍ഹി പോലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടുമാണ് സംഭവങ്ങളുടെ നിജസ്ഥിതി സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൌസ്‍ഖാസിലെ കിന്‍റര്‍ഗാര്‍ട്ടന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു.
ये à¤à¥€ पà¥�ें- രക്ഷിതാക്കള്‍ ഫീസ് അടയ്ക്കാന്‍ വൈകി; കുരുന്നുകളെ സ്കൂള്‍ അധികൃതര്‍ ഭക്ഷണവും വെള്ളവും നല്‍കാതെ ഭൂഗര്‍ഭ അറയില്‍ പൂട്ടിയിട്ടു
ഡല്‍ഹിയിലെ ഹൌസ്‍ഖാസിലെ കിന്‍റര്‍ഗാര്‍ട്ടനിലാണ് നാലും അഞ്ചും വയസ്സ് മാത്രം പ്രായമുള്ള 16 പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം സ്കൂളിന്‍റെ ബേസ്മെയിന്‍റില്‍ പൂട്ടിയിട്ടത്. ഫീസ് അടക്കാത്തതിനെ തുടര്‍ന്നായിരുന്നു കുട്ടികളോടുള്ള സ്കൂള്‍ അധികൃതരുടെ പ്രതികാര നടപടി. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ റിപ്പോര്‍ട്ട് നേടിയതിന് പിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി പോലീസിനോടും വിദ്യാഭ്യാസവകുപ്പിനോടും കമ്മീഷന്‍ നിര്‍ദേശിച്ചു.
കുട്ടികളെ പൂട്ടിയിട്ടതില്‍ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. വിശന്നും ദാഹിച്ചും കരഞ്ഞ കുട്ടികളെ തുറന്ന് വിടാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കുട്ടികളെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്കൂളിലെത്തി സന്ദര്‍ശിച്ചു. എന്നാല്‍ സ്കൂള്‍ ബെയ്സ്മെന്‍റ് കുട്ടികളുടെ കളിസ്ഥലമാണെന്നും രണ്ട് അധ്യാപകരെ ആ സമയത്ത് കുട്ടികളെ നോക്കാനായി അയച്ചിരുന്നുവെന്നുമാണ് സ്കൂളിന്‍റെ വാദം.