ഹിന്ദു പാകിസ്താന്‍ വിവാദത്തില്‍ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസിന്റെ താക്കീത്
|നേതാക്കള്‍ വാക്കുകളില്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല. തരൂര്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ബി.ജെ.പി. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് തരൂരിന്റെ നിലപാട്.
ഹിന്ദു പാകിസ്താന്‍ പരാമര്‍ശം വിവാദമായതോടെ ശശി തരൂര്‍ എം.പിക്ക് താക്കീതുമായി കോണ്‍ഗ്രസ് നേതൃത്വം. നേതാക്കള്‍ വാക്കുകളില്‍ ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ശശി തരൂര്‍ ഹിന്ദുക്കളെ അപമാനിച്ചെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് ശശി തരൂരിന്റെ നിലപാട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ നിഷധിക്കപ്പെടും എന്നുമായിരുന്നു തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിക്കിടെ ശശി തരൂരിന്റെ പരാമര്‍ശം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും വാക്കുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന ബി.ജെ.പി രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. പാകിസ്താന്‍ ഉണ്ടായതിന് കാരണക്കാര്‍ കോണ്‍ഗ്രസാണ്. അതുകൊണ്ട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ വാദം.
മാപ്പ് പറയേണ്ടതില്ലെന്നും ഹിന്ദുരാഷ്ട്രമെന്ന ആശയത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയട്ടെയെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. ശശി തരൂര്‍ ചിന്തിച്ച ശേഷമായിരിക്കും നിലപാട് വ്യക്തമാക്കിയതെന്നും സ്വന്തം നിലപാട് വ്യക്തമാക്കാന്‍ അവകാശമുണ്ടെന്നും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രതികരിച്ചു.