കിരൺ കുമാർ റെഡ്ഡി കോൺഗ്രസിൽ തിരിച്ചെത്തി
|ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജന. സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ട നേതാക്കളുടെ പട്ടിക...
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കിരണ്‍ കുമാര്‍ റെഡ്ഢി പാര്‍ട്ടിയില്‍ മടങ്ങിയെത്തിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് നീക്കത്തിന് ചുക്കാന്‍ പിടിച്ചത്.
നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിവിട്ട് പുറത്ത് പോയ നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരേണ്ട നേതാക്കളുടെ പട്ടിക കൈമാറിയിരുന്നു. ഇതില്‍ ആദ്യത്തേതായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഢിയുടെ പേര്.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച കിരണ്‍കുമാര്‍ റെഡ്ഢിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവില്‍ ജഗ്മോഹന്‍ റെഡ്ഢി അടക്കമുള്ളവരുമായി സഖ്യ നീക്കമില്ലെന്നും തിരിച്ചുവരാന്‍ തയ്യാറുള്ളവരെ സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.