India
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം നാളെ; ഇന്ന് സര്‍വ്വകക്ഷിയോഗം
India

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം നാളെ; ഇന്ന് സര്‍വ്വകക്ഷിയോഗം

Web Desk
|
17 July 2018 2:30 AM GMT

ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെ പരിഗണിക്കണം എന്ന കാര്യത്തിൽ പ്രതിപക്ഷ യോഗത്തിൽ ധാരണ ആയില്ലെന്നണ് സൂചന. 18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10നാണ് അവസാനിക്കുക.

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് രാവിലെ 11 ന് നടക്കും. വൈകുന്നേരം 4ന് എൻഡിഎ മീറ്റിങ്ങും ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളും യോഗം ചേർന്നിരുന്നു.

എന്നാൽ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ആരെ പരിഗണിക്കണം എന്ന കാര്യത്തിൽ പ്രതിപക്ഷ യോഗത്തിൽ ധാരണ ആയില്ലെന്നണ് സൂചന. 18 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 10നാണ് അവസാനിക്കുക. ലോക്സഭയില്‍ 68 ബില്ലുകളും രാജ്യസഭയില്‍ 40 ബില്ലുകളുമാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനക്ക് വരുന്നത്.

മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും.

അതിനിടെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷ യോഗത്തില്‍ ധാരണയായില്ലെന്നാണ് സൂചന.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ടിഡിപിയുടെ അവിശ്വാസ പ്രമേയ ആവശ്യം ഇത്തവണയും സഭയെ പ്രക്ഷുബ്ദമാക്കിയേക്കും. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഈ വിഷയത്തിലെ പ്രതിഷേധത്തില്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു.

Related Tags :
Similar Posts