India
രൂപക്ക് റെക്കോഡ് മൂല്യത്തകര്‍ച്ച: ഡോളറിന് 69 രൂപ 12 പൈസയായി രൂപയുടെ വിലയിടിഞ്ഞു
India

രൂപക്ക് റെക്കോഡ് മൂല്യത്തകര്‍ച്ച: ഡോളറിന് 69 രൂപ 12 പൈസയായി രൂപയുടെ വിലയിടിഞ്ഞു

Web Desk
|
20 July 2018 5:58 AM GMT

ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്.

ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്.

ഇതിനുമുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

Related Tags :
Similar Posts