ബിജെപിയ്ക്ക് തിരിച്ചടി: വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കും
|വിശ്വാസപ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് മാറിനില്‍ക്കുകയാണെന്ന് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ശിവസേന ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
മോദി സര്‍ക്കാരിന് എതിരായ പ്രതിപക്ഷത്തിന്റെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കും. പാർലമന്റിൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ വിശ്വാസവോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് ശിവസേന പ്രഖ്യാപിച്ചിരിക്കുന്നത്. ശിവസേനയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് തീരുമാനം. വ്യാഴാഴ്ച ബി.ജെ.പിക്ക്
പിന്തുണ പ്രഖ്യാപിച്ച ശിവസേന ഇന്ന് നിലപാട്
മാറ്റുകയായിരുന്നു. 18 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. ബി.ജെ.പിയെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന സമീപനമാണ്
ശിവസേന കുറേക്കാലമായി തുടർന്നിരുന്നത് . മഹാരാഷ്ട്രയില്‍ നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ ശിവസേന മൽസരിച്ചിരുന്നു.
മോദി സര്‍ക്കാരിന് എതിരായ ആദ്യത്തെ അവിശ്വാസ പ്രമേയം ലോക്സഭയില്‍ ഇന്ന് ചര്‍ച്ചയ്ക്ക് വരും. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാനുള്ള അവസരമാക്കി ചര്‍ച്ചയെ മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. എന്നാല്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. അതിനിടെ ജനാധിപത്യത്തിലെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സഭയില്‍ ക്രിയാത്മകമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പ്രതികരിച്ചു.
നിലവില്‍ 535 അംഗങ്ങളുള്ള ലോക്സഭയില്‍ 268 വോട്ടുകൾ അവിശ്വാസ പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യമാണ്. എന്നാല്‍ 129 അംഗങ്ങളാണ് ആകെ പ്രതിപക്ഷത്തുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത ബിജെഡി,ടിആര്‍എസ്,എസ്പി എന്നിവര്‍ പിന്തുണച്ചാലും ഈ സംഖ്യ 166 ആയേ ഉയരൂ.
എഐഡിഎംകെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്ന് നേരത്തെ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 273 അംഗങ്ങളുള്ള ബിജെപിക്ക് അനായാസമായി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്താം. എന്‍ഡിഎയുടെ ആകെ അംഗബലം 314 ആണ്.
മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും പൊതു തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ശേഷിക്കെപ്രതിപക്ഷ ഐക്യനിര ശക്തമാക്കാനുള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ ചർച്ചയെ കാണുന്നത്. ഒപ്പം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടാനും പ്രതിപക്ഷത്തിനാകും.
എന്നാല്‍ ചര്‍ച്ചയിൽ ഭരണ നേട്ടങ്ങൾ വിശദീകരിക്കാന്‍ സർക്കാരിന് അവസരം ലഭിക്കും. ചർച്ചക്കുള്ള മറുപടിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും പ്രധാനമന്ത്രി മറുപടി നൽകം. സഭയിലെ അംഗബലമനുസരിച്ച് ചര്‍ച്ചയില്‍ 3 മണിക്കൂറും 38 മിനുട്ടും സംസാരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ 38 മിനുട്ട് മാത്രമാണ് സമയം മാത്രമാണുള്ളത്. 15 വര്‍ഷത്തിന് ശേഷമാണ് ലോക്സഭ അവിശ്വാസ പ്രമേയാവതരണത്തിന് വേദിയാകുന്നത്.